നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം രണ്ടു രീതിയില്‍ ജീവിച്ചു തീര്‍ക്കാം , ഒന്നുകില്‍ കഷ്ടപ്പെട്ട് ജീവിക്കാം അല്ലെങ്കില്‍ ഇഷ്ടപ്പെട്ടു ജീവിക്കാം, ഏതു വേണം? തീര്ച്ചടയായിട്ടും നമ്മളെല്ലാവരും തിരഞ്ഞെടുക്കുക ‘ഇഷ്ടപ്പെട്ടു ജീവിക്കാം’ എന്ന ഓപ്ഷന് ആയിരിക്കും. അങ്ങനെയെങ്കില്‍ നമ്മള് അധിക സമയവും ഹാപ്പിയാണോ എന്നു ഉറപ്പ് വരുത്തണം. കാരണം ഹാപ്പിയായിട്ടുള്ള വ്യക്തികള്‍ക്കെ ഇഷ്ട്ടപ്പെട്ടു ജീവിക്കാം എന്ന ഓപ്ഷന് തിരഞ്ഞെടുക്കാനുള്ള അര്ഹതതയുള്ളൂ.
അതുകൊണ്ട് ഹാപ്പിയാകാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും. ഹാപ്പിയാകാന്‍ ചില കുറുക്കു വഴികള്‍ താഴെ പറയുന്നു
1 . കുറഞ്ഞ നിബന്ധനകള്‍ (Less Conditions = more happiness )
പ്രമുഖ ലൈഫ് സക്സെസ്സ് കോച്ചും, ലോകത്തെ മുന്നി്ര ട്രെയിനര്മാ രിലൊരളായ ടോണി റോബ്ബിന്സ്ക ഒരു പ്രോഗ്രമിനിടയില് ബിസിനസ്മാന്മാരായ രണ്ടു വ്യക്തികളോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങള്‍ ഹപ്പിയാവനമെങ്കില് എന്താണ് നിങ്ങളുടെ കണ്ടീഷന്‍സ് ?
ഒന്നാമന് പറഞ്ഞു: എനിക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലായി ബിസിനസ് സംബന്ദമായി ഓഫീസ് പ്രവര്ത്തിപക്കുന്നുണ്ട്, അവിടെയെല്ലാം ആയിരക്കണക്കിന് തൊഴിലാളികളും ഉണ്ട്, ഇവരെല്ലാം എന്നാണോ, ഞാന്‍ തിരിഞ്ഞു നോക്കാതിരുന്നാലും, വളരെ നല്ല രീതിയില്‍ പ്രവര്ത്തിിക്കുന്നത്, ആ നിമിഷം മുതല്‍ ഞാന്‍ ഹാപ്പിയാണ്.
ഒന്നാമന് പറഞ്ഞു തീര്ന്നതതിനു ശേഷം ടോണി രണ്ടാമെന്റെ മറുപടിക്കായി കാതോര്ത്തുു.
രണ്ടാമന് പറഞ്ഞു : ഞാന്‍ കിടന്നുറങ്ങി കാലത്ത് ഉണര്‍ന്നതിനു ശേഷം എന്റെ ബെഡ്ഡില്‍ നിന്നെണീറ്റ് തറയില്‍ പൂര്ണ് ആരോഗ്യത്തോടെ നില്ക്കാ ന് പറ്റുന്നെങ്കില്‍ ഞാന്‍ ഹാപ്പിയാണ്
ഇതില്‍ ആരായിരിക്കും വളരെ പെട്ടന്നും കൂടുതല്‍ സമയവും സന്തോഷവാനാകാന്‍ സാധിക്കുന്നവന്. തീര്ച്ച്യായിട്ടും രണ്ടാമത്തെ വ്യക്തി തന്നെ. ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് ഏറ്റവും കുറവ് നിബന്ധനകള്‍ വെക്കുന്നവന്, ഏറ്റവും കൂടുതല്‍ സന്തോഷവാന്‍.
2 . മറ്റുള്ളവരെ സഹായിക്കുക ( Have a Sense of Contribution)
സഹായമനസ്കതയുള്ള വ്യക്തി കൂടുതല്‍ ഹാപ്പിയായിട്ടുള്ള വ്യക്തിയായിരിക്കും. സന്തോഷം ഉത്ഭവിക്കുന്നത് രണ്ടു കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ്, ഒന്നാമതായി വളര്ച്ച്(growth), രണ്ട് സംഭാവന (contribution). ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് നമ്മള് നമ്മളെ മാറ്റി നിര്‍ത്തിn മറ്റുള്ളവര്‍ക്ക് വേണ്ടി, സമൂഹത്തിനു വേണ്ടി വല്ല നന്മയും ചെയ്യുമ്പോഴാണ്.
3 . ഒരു വ്യക്തി എന്ന നിലയില്‍ വളര്ച്ച്യുള്ളവനാകുക (Growth)
തൊട്ടുമുകളില്‍ പറഞ്ഞ സന്തോഷത്തിന്റെ ഉറവിടം പറഞ്ഞതില്‍ ഒന്നാമത്തേത് ഒരു വ്യക്തിയുടെ വളര്‍ച്ച യാണ്. നിങ്ങള്‍ കണ്ടുമുട്ടിയതില്‍ വെച്ചേറ്റവും നല്ല വ്യക്തിയാകാന്‍ ശ്രമിക്കുക. നിങ്ങള്‍ പ്രവര്ത്തി്ക്കുന്ന മേഘലയില്‍ നിങ്ങള്‍ വിജയിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടതെല്ലാം ചെയ്യുക. എല്ലാത്തിലും പരാജയം നേരിടേണ്ടി വരുന്ന വ്യക്തി, വളരെ അസന്തുഷ്ടനായിരിക്കും. ഈവര്ഷംട ഉള്ള ഞാന്‍ അല്ല അടുത്ത വര്‍ഷം, ഉണ്ടാവുക എന്ന ഉറച്ച തീരുമാനമെടുക്കുക, ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യുക, അത് നേടിയെടുക്കാന്‍ വേണ്ടി നിരന്ദരം പോരാടുക, വിജയം ഉറപ്പ്, വളര്‍ച്ച യും ഉറപ്പ്, അതിനാല്‍ സന്തോഷവും ഉറപ്പ്
4 . നന്ദിയുള്ളവനാകുക (Be Grateful)
ഏറ്റവും നന്ദിയുള്ളവനാകുക എന്നതാണ് ഹാപിയകാനുള്ള മറ്റൊരു വഴി, നിങ്ങള്‍ നന്ദി കാണിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ സെരെടോനിന് എന്ന ഒരു ഹോര്മോളണ് ഉല്പാുദിക്കപ്പെടുന്നു, ഈ ഹോര്‍മോ ണ് ആണ് നമ്മളെ ഹാപ്പിയാകാന്‍ സഹായിക്കുന്ന ഹോര്മോറണ്. അതുപോലെ സന്തോഷവാനായിരിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ വളരെ കുറഞ്ഞ അളവില്‍ കാണപ്പെടുന്ന ഒരു ഹോര്മോോണ് ആണ് മേലടോനിന്, ഈ ഹോര്മോവണ് നമ്മളെ ദുഖിപ്പിക്കുന്ന ഹോര്മോളണ് ആണ്, നിങ്ങള്‍ ഒരു മനസ്സ് നിറഞ്ഞു ഒരു താങ്ക്സ് പറഞ്ഞാല്‍, നന്ദി കാണിച്ചാല്‍ മേലടോനിന്റെറ അളവ് കുത്തനെ ഇടിയുകയും, ആയതിനാല്‍ നിങ്ങള്ക്ക്് കൂടുതല്‍ ഹാപ്പിയാകാന്‍ കഴിയും
5 . ചെയ്യുന്ന പ്രവര്‍ത്തി യില്‍ ആത്മാര്ത്ഥ്ത കാണിക്കുക ( Sincerity)
നിങ്ങള്‍ നിങ്ങളുടെ വീടും പരിസരവും വളരെ പാടുപെട്ടു വൃത്തിയാക്കി, എല്ലാ ജോലിയും നിങ്ങള്‍ വളരെ ആത്മാര്ഥവതയോടെ ചെയ്തു, ഇനി ഒന്നും ബാക്കിയില്ല എന്നു ഉറപ്പുവരുത്തി, എന്നിട്ടു എല്ലാം കഴിഞ്ഞു നിങ്ങള്‍ കുളിച്ചു വൃത്തിയായി വന്നിരിന്നു നിങ്ങള്‍ വൃത്തിയാക്കിയ പരിസരം മുഴുവനും ഒന്ന് കണ്ണോടിച്ചു നോക്കുന്നു, ഇപ്പൊ നിങ്ങളുടെ മനസ്സിലുള്ള ഫീലിംഗ് എന്താണെന്നു നിങ്ങള്ക്കനറിയാം, സംതൃപ്തി, ഒരു വല്ലാത്ത മനസ്സ് നിറഞ്ഞ അവസ്ഥ. ഈ ഫീലിംഗ് എല്ലായിപ്പോഴും ലഭിക്കാന്‍ നമ്മള് ചെയ്യുന്ന എല്ലാ ജോലിയിലും വളരെയധികം ആത്മാര്‍ഥത കാണിക്കുക. ചെറിയ ഒരു ജോലിയാണെങ്കിലും, വളരെയധികം സൂക്ഷ്മതയോടെ, ഭംഗിയോടെ ചെയ്യുക, എങ്കില്‍ സന്തോഷം നിങ്ങളേയും തേടിവരും
6 . ഈ നിമിഷത്തില്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സന്തോഷവനകാന് ശ്രദ്ധിക്കുക ( Focus on Present Happiness)
പലരും ചെയ്യുന്ന ഒരു അബദ്ധമാണ് ഭാവിയെക്കുറിച്ച് കൂടുതല്‍ ആശങ്ക പുലര്ത്ത ല്‍. അവര്‍ സന്തോഷവന്മാരകണമെങ്കില് അവരുടെ ഭാവി ലക്ഷ്യങ്ങള്‍ നേടണം. അവര്‍ പറയും എനിക്ക് ആ ജോലി കിട്ടിയാല്‍ ഞാന്‍ ഹാപിയാവും അല്ലെങ്കില്‍ ഞാന്‍ ആ കാര്‍ വാങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ സന്തോഷവനാവും എന്നൊക്ക. ഇവര്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല, മനുഷ്യര്‍ ജീവിതത്തിന്റെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ലക്ഷ്യങ്ങള്‍ നേടാനുള്ള യാത്രയിലാനെന്നും, ലക്ഷ്യങ്ങള്‍ നേടുന്ന നിമിഷങ്ങള്‍ എണ്ണത്തില്‍ വളരെ കുറവാണെന്നും, ലക്ഷ്യങ്ങള്‍ സക്ഷല്കിരിക്കുംബോഴുണ്ടാവുന്ന ഹാപ്പിനെസ്സ് കുറഞ്ഞ സമയമേ നിലനില്കുന്നുള്ളൂ എന്നും ഉടനെ തന്നെ അവന് അടുത്ത ആഗ്രഹം നേടിയെടുക്കാനുള്ള പ്രയാണം ആരംഭിക്കുമെന്നും നമ്മള് മനസ്സിലാക്കണം. നമ്മള് നമ്മോട് ചോദിക്കുക ഞാന്‍ സന്തോഷവാനായിരിക്കേണ്ടത് എപ്പോള്‍?
എന്റെ ജീവിതത്തിലെ ഭൂരിഭാഗവും ചിലവഴിക്കുന്ന ലക്ഷയതിലെക്കുള്ള യാത്രയിലോ അതോ വളരെ ദൈര്ഖ്യംം കുറഞ്ഞ ലക്ഷ്യങ്ങള്‍ സക്ഷാല്കോരിക്കപ്പെടുന്ന നിമിഷങ്ങളില്‍ മാത്രമോ?
Happiness is a Journey not a destination
7 . പുഞ്ചിരിക്കുക (Smile More)
പുഞ്ചിരി നേരത്തെ പറഞ്ഞ സെരെടോനിന് എന്ന ഹോര്മോെണ് ഒരേ സമയം രണ്ടു വ്യക്തികളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കും, അത് പുഞ്ചിരിച്ച നിങ്ങളെയും ഹാപ്പിയാക്കും നിങ്ങള്‍ ആരോടാണോ പുഞ്ചിരിച്ചത് ആ വ്യക്തിയെയും ഹാപ്പിയാക്കും
8 . സുഹൃത്തുക്കളുടെ കൂടെയും ബന്ധുക്കളുടെ കൂടെയും സമയം ചിലവഴിക്കുക
ഒറ്റപ്പെട്ട വ്യക്തി, നഷ്ടപ്പെട്ട വ്യക്തിയാണ്, സന്തോഷം, സമാധാനം, സ്വാന്ധനം, സ്നേഹം എല്ലാം നഷ്ടപെട്ട വ്യക്തിയാണ്. ഇതൊന്നും ലഭിക്കാത്ത വ്യക്തി ദുഖിതനും പരാജിതനുമായിരിക്കും. മാസത്തിലൊരു തവണയെങ്കിലും ബന്ധുക്കളെ കാണുക, അവരുടെ കൂടെ സമയം ചിലവഴിക്കുക, അങ്ങനെ അവര്കിഷ്ടപെട്ട അവരെ ഇഷ്ടപെടുന്ന നല്ല വ്യക്തിയായി മാറുക. അടുത്ത സുഹൃത്തുക്കളുടെ കൂടെ ആഴ്ചയില്‍ മിനിമം രണ്ടു ദിവസമെങ്കിലും ചിലവഴിക്കുക. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെ തമാശ പറഞ്ഞു ചിരിപ്പിച്ചു കൊല്ലുന്ന ടൈപ്പാണോ എങ്കില്‍ നിങ്ങള്‍ എന്തായാലും അവരുടെ കൂടെ ചിലവഴിക്കണം.
9 . ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുക, പോകണമെന്നില്ല
ചില സന്തോഷ നിമിഷങ്ങള്‍ നമുക്ക് ചുമ്മാ സ്ര്ഷ്ടിക്കാന് പറ്റും, അതില്‍ പെട്ടതാണ് ട്രിപ്പ് പ്ലാനിംഗ്. യാത്ര പോകുകയോന്നും വേണ്ട സന്തോഷം ലഭിക്കാന്‍, മറിച്ചു പ്ലാനിംഗ് തുടങ്ങിയ സമയം മുതലേ നമ്മള് സന്തോഷം അനുഭവിച്ചു തുടങ്ങും. നിങ്ങള്‍ ഭാര്യയേയും കൂട്ടിയാണ് പ്ലാന്‍ ചെയ്തതെങ്കില്‍ പിന്നെ പറയുകയും വേണ്ട, നിങ്ങളെക്കാളും സന്തോഷം ഭാര്യക്കായിരിക്കും വര്ഷറത്തില് രണ്ടു പ്രാവശ്യമെങ്കിലും യാത്ര പോകണം. വലിയ യാത്ര പോകണമെന്നൊന്നുമില്ല, ചെറിയതും ആവാം പക്ഷെ പോകണം.
10 . കുറച്ചു സമയം വീടിനു പുറത്തിറങ്ങി ചിലവഴിക്കുക (Walk in to wild)
വീടിനുള്ളില്‍ ചടഞ്ഞു കൂടി സ്വയം ബോറടിപ്പിക്കാതെ, കുറച്ചു സമയം പുറത്തിറങ്ങി നടക്കുക. കാലെത്തുള്ള മോണിംഗ് വാക്കായാലും നല്ല സന്തോഷവും, ഉന്മേഷവും, കുളിര്മിയും എല്ലാം ലഭിക്കും. വാക്ക് ടു വൈല്ഡ്വ എന്ന ഒരു സ്ട്രെസ് റിമൂവിംഗ് വ്യായാമം വിദേശികള്ക്കിനടയിലുണ്ട്, അതായത് നമ്മുടെ ഫോണ്‍, ലാപ്ടോപ് എല്ലാം സ്വിച്ച് ഓഫ് ചെയ്തു വച്ചിട്ട് പ്രകൃതിയുടെ ഭംഗി ആസ്വദിച്ചങ്ങിനെ നല്ലൊരു നിരീക്ഷകനായിട്ടു കുറച്ചു നേരം കറങ്ങിത്തിരിഞ്ഞ് ചിലവഴിക്കുക.
NB : ഒരു കാര്യം നാമെല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്, നമ്മള് കഷ്ട്ടപെട്ടു അദ്വാനിക്കുന്നത്, വിലപിടിപ്പുള്ള വീട് വെക്കുന്നത്, കാറ് വാങ്ങുന്നത് എല്ലാം തന്നെ ഒരേ ഒരു കാര്യത്തിനു വേണ്ടിയാണ്, സുഖമുള്ള സന്തോഷമുള്ള ജീവിതം നയിക്കാന്‍. എങ്കില്‍ മേല്പതറഞ്ഞ വളരെ ഈസിയായിട്ടുള്ള വഴിയിലൂടെ സന്തോഷം കണ്ടെത്താമെങ്കില്‍, നമ്മള് സന്തോഷം ലഭിക്കാന്‍ വേണ്ടി ഇങ്ങനെ കിടന്നു പെടാപാട് പെടുന്നതന്തിനു? അത് മാത്രമല്ല, നിങ്ങള്‍ ഇപ്പോ ഹപ്പിയാണേല്, നിങ്ങള്‍ ചെയ്യുന്ന ജോലി, നടത്തുന്ന ബിസിനസ് എല്ലാം തന്നെ വളരെ മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കും.
ഇത് മുഴുവനും എഴുതി തീര്ക്കാ്ന് രണ്ടു മനിക്കൂരെടുതിട്ടുണ്ട് കൈ വേദനിച്ചിട്ടു വയ്യ, നിങ്ങള്ക്കിംഷ്ട്ടപ്പെട്ടന്നു തോന്നുന്നു, ഇഷ്ടപെട്ടങ്കില്‍ ഷെയര്‍ ചെയ്യാന്‍ മടിക്കണ്ട.. ഷെയര്‍ ചെയ്യുന്നതിലൂടെ ഇത് എഴുതിയ എന്നെ നിങ്ങള്‍ക്ക് ഹാപ്പിയാക്കം.. എങ്കില്പ്പിലന്നെ ഷെയര്‍ ചെയ്തോളു ..
thanks….
വളരെ ഉപകാരപ്പെടുന്ന ഒന്നായിട്ടഉള്ള ഒന്നായിട്ടു ഇത് തോനുന്നു കാരണം നമ്മൾ ലക്ഷ്യം സെറ്റ് ചെയ്തിട്ട് അത് മാത്രം മനസ്സിൽ കണ്ടിട്ട് മുന്നോട്ട് പോകും അപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ സൗകര്യ പൂർവം മാറ്റി വെക്കുകയോ ഒഴിവാക്കുകയോ ചെയ്യും.നന്ദി.
Good inspiration
Thanks.
God keep some people like this in my life
I am thankful to God every time